Skip to Content

സമ്പത്തിന്റെ വലിയ മുഖം

download

Last Updated On: 22 Nov 2026

The Bigger Side of Wealth

നമ്മുടെ ജീവിതത്തിൽ പണം ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒരുപക്ഷേ അതിന്റെ യഥാർഥ ശേഷി, അതിന് നമുക്കായി എന്തു ചെയ്യാനാകും എന്നതിൽ മാത്രമല്ല, മറ്റുള്ളവർക്കായി എന്തു ചെയ്യാനാകും എന്നതിലുമാണ്.

നമ്മിൽ മിക്കവർക്കും പണം നമ്മുടെ ദൈനംദിന തിരഞ്ഞെടുപ്പുകളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു — നാം എങ്ങനെ സമ്പാദിക്കുന്നു, ചെലവഴിക്കുന്നു, മിച്ചംവയ്ക്കുന്നു, നിക്ഷേപിക്കുന്നു എന്നതുമായി. കാലക്രമേണ ഈ തിരഞ്ഞെടുപ്പുകൾ സാമ്പത്തിക സുരക്ഷ സൃഷ്ടിക്കാനും നമ്മുടെ അഭിലാഷങ്ങളിലേക്കു മുന്നേറാനും സഹായിക്കുന്നു. എന്നാൽ പണം ആവശ്യങ്ങൾ നിറവേറ്റാനും സമ്പത്ത് കെട്ടിപ്പടുക്കാനും മാത്രമുള്ളതാണോ? അതോ അതിന് ഒരു വലിയ ഉദ്ദേശ്യം നിറവേറ്റാനാകുമോ?

മൂന്നു തലങ്ങളിലൂടെ ഇതിനെ കാണുക: സമ്പത്ത്, സൗഖ്യം, ക്ഷേമം — നാം എന്തു കെട്ടിപ്പടുക്കുന്നു, എങ്ങനെ ജീവിക്കുന്നു, എന്തു നൽകുന്നു.

icon

സമ്പത്ത്: നാം കെട്ടിപ്പടുക്കുന്നത്

പതിവായി സമ്പാദിക്കുന്നതും മിച്ചംവയ്ക്കുന്നതും നിക്ഷേപിക്കുന്നതും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സുരക്ഷ സൃഷ്ടിക്കാനും ക്രമേണ സമ്പത്ത് കെട്ടിപ്പടുക്കാനും നമ്മെ സഹായിക്കുന്നു.

icon

സൗഖ്യം: നാം ജീവിക്കുന്ന രീതി

കുടുംബത്തെ പരിപാലിക്കാനും ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെട്ട ജീവിതനിലവാരം ആസ്വദിക്കാനും പണം നമ്മെ പ്രാപ്തരാക്കുന്നു. സാമ്പത്തിക ആസൂത്രണം ഭാവിക്കായി മിച്ചംവയ്ക്കുന്നതിനെക്കുറിച്ചെന്ന പോലെ നന്നായി ജീവിക്കുന്നതിനെക്കുറിച്ചുമാണ്.

icon

ക്ഷേമം: നാം നൽകുന്നത്

നമ്മുടെ സ്വന്തം ജീവിതത്തിനപ്പുറവും മാറ്റമുണ്ടാക്കാൻ പണത്തിനു കഴിയും. ഉദാഹരണത്തിന്, കാൻസർ പരിചരണത്തിനുള്ള ഒരു സംഭാവന രോഗികൾക്കു ചികിത്സ ലഭ്യമാക്കാനും പ്രയാസകരമായ സമയങ്ങളിൽ കുടുംബങ്ങൾക്കു താങ്ങാകാനും സഹായിക്കാനാകും.

ഈ മൂന്നു തലങ്ങളും ഒത്തുചേരുമ്പോൾ പണത്തിന് ഒരു വലിയ ഉദ്ദേശ്യം കൈവരുന്നു — സമ്പത്തിന്റെയും സൗഖ്യത്തിന്റെയും ക്ഷേമത്തിന്റെയും യാത്ര കൈകോർത്തു മുന്നേറുന്നു.
img
നിക്ഷേപത്തിന് ഉദ്ദേശ്യം കൂട്ടാകുന്നിടം

ഈ സംരംഭത്തിലെ അഞ്ചാമത്തെ പരമ്പരയായ HDFC Charity Fund for Cancer Cure (February 2030), നിക്ഷേപ അച്ചടക്കവും സാമൂഹിക സ്വാധീനവും ഒന്നിപ്പിക്കുന്നു. Indian Cancer Society (ICS)യുമായി സഹകരിച്ച്, IDCW വിതരണം ചെയ്താൽ അതിന്റെ ഒരു ഭാഗം നിർധനരായ കാൻസർ രോഗികളുടെ ചികിത്സയ്ക്കു പിന്തുണയായി സംഭാവന ചെയ്യാനുള്ള അവസരം ഈ പദ്ധതി നിക്ഷേപകർക്കു നൽകുന്നു.

മാറ്റമുണ്ടാക്കിയ 15 വർഷങ്ങൾ

2011-ൽ തുടങ്ങിയ ഈ സംരംഭം ഇന്ന് നിക്ഷേപകരും HDFC AMC-യും Indian Cancer Society-യും ചേർന്നുള്ള തുടർച്ചയായ കൂട്ടായ പരിശ്രമമായി വളർന്നിരിക്കുന്നു. മുൻപത്തെ നാലു പരമ്പരകൾ ഈ യാത്രയ്ക്കു സംഭാവന നൽകി; അഞ്ചാമത്തെ പരമ്പര ആ പൈതൃകം മുന്നോട്ടു കൊണ്ടുപോകുന്നു.

നൽകലിന്റെ യാത്ര

img

ഇതുവരെയുള്ള സ്വാധീനം

₹292.41 കോടി2011 മുതൽ ICS-ന് നൽകിയ സംഭാവന
₹109.80 കോടിനാല് Cancer Cure Funds വഴി
₹182.61 കോടിHDFC AMC-യുടെ നേരിട്ടുള്ള സംഭാവന
17,435സാമ്പത്തിക സഹായം ലഭിച്ച രോഗികൾ
₹273.28 കോടിചികിത്സയ്ക്കായി വിതരണം ചെയ്തു

സംഭാവന വിവരങ്ങൾ 2026 സെപ്റ്റംബർ പ്രകാരം. രോഗി, ചികിത്സ വിവരങ്ങൾ 2026 ഓഗസ്റ്റ് 31 പ്രകാരം, പ്രായം: 0-15 വയസ്സ് 25%; ലിംഗം: സ്ത്രീകൾ 56%. ഉറവിടം: HDFC AMC, Indian Cancer Society. 

img
ഫണ്ടിനെക്കുറിച്ച് അറിയേണ്ട അഞ്ചു കാര്യങ്ങൾ

1. കടപ്പത്ര നിക്ഷേപം: 

കടപ്പത്രങ്ങളിലും പണവിപണി ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന, 1,169 ദിവസത്തെ നിശ്ചിത കാലയളവുള്ള (ക്ലോസ്-എൻഡഡ്) സ്ഥിര കാലാവധി പദ്ധതി (Fixed Maturity Plan).

2. സംഭാവനയിൽ തിരഞ്ഞെടുപ്പ്: 

പദ്ധതിയുടെ കാലാവധിക്കിടെ വിതരണം ചെയ്താൽ, മൊത്തം IDCW-യുടെ 50% അല്ലെങ്കിൽ 75% സംഭാവന ചെയ്യാൻ നിക്ഷേപകർക്കു തിരഞ്ഞെടുക്കാം.

3. ലളിതമായ സംഭാവന പ്രക്രിയ: 

ICS-ന് അനുകൂലമായി നിക്ഷേപകർ ഒറ്റത്തവണ സംഭാവന അനുമതിപത്രത്തിൽ (OTM) ഒപ്പുവയ്ക്കുന്നു. IDCW വിതരണത്തിനു ശേഷം, നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് സംഭാവനത്തുക ഈടാക്കുന്ന നടപടി ICS ആരംഭിക്കുന്നു.

4. സ്വാധീനം വർധിപ്പിക്കൽ: 

യോഗ്യമായ നിക്ഷേപക സംഭാവനകൾക്കു തുല്യമായ തുക HDFC AMC നൽകുന്നു; ഇത് ഒരു സാമ്പത്തിക വർഷം ആകെ ₹16 കോടി എന്ന പരിധിക്കു വിധേയമാണ്. ഇതിലൂടെ 2X സ്വാധീനത്തിനുള്ള സാധ്യത ഒരുങ്ങുന്നു.

5. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം: 

IDCW-യുടെ തിരഞ്ഞെടുത്ത ഭാഗം ഈ ലക്ഷ്യത്തിലേക്കു പോകുന്നു; കാലാവധി പൂർത്തിയാകുമ്പോൾ വീണ്ടെടുപ്പുതുക, പദ്ധതി വ്യവസ്ഥകൾക്കു വിധേയമായി, നിക്ഷേപകർക്കു നൽകുന്നു.

സമ്പത്തിന്റെ വലിയ മുഖം

ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക സുരക്ഷ കെട്ടിപ്പടുക്കാനും മെച്ചപ്പെട്ട ഭാവിയിലേക്കു മുന്നേറാനും പണം സഹായിക്കുന്നു. എന്നാൽ മറ്റുള്ളവർക്കായി സാധ്യതകൾ സൃഷ്ടിക്കാനും അതിനു കഴിയും.

സമ്പത്ത് നമുക്കു സുരക്ഷ നൽകുന്നു. സൗഖ്യം നമുക്കു സംതൃപ്തി നൽകുന്നു. ക്ഷേമം നമുക്ക് ഉദ്ദേശ്യം നൽകുന്നു.

ഇവ മൂന്നു വേറിട്ട പരിശ്രമങ്ങളാകേണ്ടതില്ല. നമുക്കു സമ്പത്ത് കെട്ടിപ്പടുക്കാം, സൗഖ്യം ആസ്വദിക്കാം, മറ്റുള്ളവരുടെ ക്ഷേമത്തിനു സംഭാവന നൽകാം — എല്ലാം ഒരേ യാത്രയിൽ.

കാരണം, സമ്പത്തിന്റെ വലിയ മുഖം നാം കെട്ടിപ്പടുക്കുന്നതു മാത്രമല്ല, നാം പങ്കുവയ്ക്കുന്നതു കൂടിയാണ്.
img
img
img

NSE and BSE Disclaimer:

It is to be distinctly understood that the permission given by National Stock Exchange of India Limited (NSE)/ BSE Limited (BSE) should not in any way be deemed or construed that the Scheme Information Document (SID) has been cleared or approved by NSE/ BSE nor does it certify the correctness or completeness of any of the contents of the SID. The investors are advised to refer to the SID for the full text of the Disclaimer clause of NSE/ BSE.

HDFC Bank (Sponsor of HDFC Mutual Fund) is not liable or responsible for any loss or shortfall resulting from the operations of the scheme.


MUTUAL FUND INVESTMENTS ARE SUBJECT TO MARKET RISKS, READ ALL SCHEME RELATED DOCUMENTS CAREFULLY.

Stay ahead with our insights

Did you find this interesting?

Your opinion matters - share your thoughts and help us improve.

Yes

No